മധ്യവയസ്കൻ വീടിനുള്ളിൽ മരിച്ച നിലയിൽ
1585797
Friday, August 22, 2025 10:19 PM IST
വണ്ടൂർ: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിൽ സ്വദേശി ശശികുമാറി (55)നെയാണ് ഇന്നലെ ഉച്ചക്ക് ശേഷം രണ്ടുമണിയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
പാലക്കാട് സ്വദേശി ശശികുമാർ വർഷങ്ങൾക്ക് മുന്പാണ് വണ്ടൂർ കാപ്പിലെത്തി വിവാഹം കഴിച്ച് താമസം തുടങ്ങിയത്. ഭാര്യയുടെ മരണത്തോടെ, ഹോട്ടൽ ജീവനക്കാരനായ ശശികുമാർ തനിച്ചായിരുന്നു താമസം.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ നോക്കിയപ്പോഴാണ് ഇദ്ദേഹത്തെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. വണ്ടൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി.