വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
1594048
Tuesday, September 23, 2025 7:04 AM IST
പുല്ലൂരാംപാറ: തിരുവമ്പാടി പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ, ടൂർണമെന്റ് സംഘാടകസമിതി പ്രസിഡന്റ് പ്രിൻസ് താളനാനിയിൽ എന്നിവർ പ്രസംഗിച്ചു. പുല്ലൂരാംപാറയും മേലേ പൊന്നാങ്കയവും തമ്മിൽ നടന്ന ഫൈനലിൽ പുല്ലൂരാംപാറ വിജയിച്ചു. ജോസ് മറ്റപ്പള്ളിൽ, ചാർളി പറയൻകുഴിയിൽ, റോയ് നങ്യാകുളം, ജോജോ നങ്യാകുളം, ബിജു കേളകത്ത്, സുശാന്ത് പുളിക്കത്തടത്തിൽ, മാത്തുക്കുട്ടി പുളിക്കൽ, ജോഷി പുളിക്കൽ, ബിനു അത്തിപ്പാറ, ജോബി പുന്നത്താനത്ത്, പീറ്റർ സ്രാമ്പിക്കൽ, സജി മുണ്ടക്കൽ, ബേബി മണ്ണപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി. ചൈനയിൽ വച്ചു നടന്ന വേൾഡ് കൈറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ചാർളി പറയൻകുഴിയെ ചടങ്ങിൽ ആദരിച്ചു.