കൊടിയത്തൂരിൽ മെഗാ ശുചീകരണത്തിന് തുടക്കം
1594849
Friday, September 26, 2025 4:34 AM IST
മുക്കം: ശുചിത്വോത്സവത്തോടനുബന്ധിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മെഗാ ശുചീകരണത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ വിവിധ അങ്ങാടികൾ ശുചീകരിച്ചു.
എരഞ്ഞിമാവിൽ നടന്ന ചടങ്ങിൽ മെഗാ ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ, പന്നിക്കോട്, എരഞ്ഞിമാവ്, കുളങ്ങര എന്നീ അങ്ങാടികളാണ് ശുചീകരിച്ചത്.
ഇതിന് പുറമെ അങ്കണവാടികൾ, സ്കൂളുകൾ, ഗവൺമെന്റ് ഘടക സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലും ശുചീകരണം നടന്നു. ഹരിതകർമ സേനാംഗങ്ങൾക്ക് മെഡിക്കൽ പരിശോധനയും പഞ്ചായത്ത് പരിധിയിലെ 30 സ്ഥലങ്ങൾ വൃത്തിയാക്കുകയും ചെയ്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസൻ, മെമ്പർമാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ, വ്യാപാരി പ്രതിനിധികൾ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.