ഓഫീസ് മാർച്ച് സംഘടിപ്പിച്ചു
1594855
Friday, September 26, 2025 4:42 AM IST
താമരശേരി: കട്ടിപ്പാറ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരേ എൽഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റപത്രവുമായി പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.
സിപിഎം താമരശേരി ഏരിയ സെക്രട്ടറി കെ. ബാബു ഉദ്ഘാടനം ചെയ്തു. പി.സി തോമസ് അധ്യക്ഷത വഹിച്ചു. ടി.സി. വാസു, നിധീഷ് കല്ലുള്ളതോട്, കെ.വി. സെബാസ്റ്റ്യൻ, കരീം പുതുപ്പാടി, ഒ.കെ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. കെ.കെ. അപ്പുക്കുട്ടി, സി.പി. നിസാർ, കെ.ആർ. ബിജു, എൻ. രവി, അസീസ് തേവർമല, കെ.ആർ. രാജൻ, ജോസ് പയ്യപ്പേൽ എന്നിവർ നേതൃത്വം നൽകി.