ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
1594052
Tuesday, September 23, 2025 7:04 AM IST
കൂടരഞ്ഞി: നവീകരിച്ച കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ. ഷാജി മുഖ്യാഥിതിയായി. കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ റോസിലി, വാർഡ് മെമ്പർ ബിന്ദു ജയൻ, വാർഡ് വികസന സമിതി അംഗം ഒ.എ. സോമൻ, കക്കാടംപൊയിൽ ജനകീയ ആരോഗ്യ കേന്ദ്രം ജെപിഎച്ച്എൻ കെ. ബേബി, ബേബി പാവക്കൽ എന്നിവർ പ്രസംഗിച്ചു.