കൊ​യി​ലാ​ണ്ടി: കൊ​ല്ലം പി​ഷാ​രി​കാ​വി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം. വി​ജ​യ​ദ​ശ​മി നാ​ളാ​യ ഒ​ക്ടോ​ബ​ർ ര​ണ്ട് വ​രെ കാ​ഴ്ച ശീ​വേ​ലി​ക​ള​ട​ക്ക​മു​ള്ള ക്ഷേ​ത്ര ച​ട​ങ്ങു​ക​ളെ കൂ​ടാ​തെവൈ​വി​ധ്യ​മാ​ർ​ന്ന സം​ഗീ​ത-​നൃ​ത്ത ക​ലാ​രാ​ധ​ന​ക​ളും ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.

ഇ​ന്ന​ലെ രാ​വി​ലെ കാ​ഴ്ച ശീ​വേ​ലി​ക്കു ശേ​ഷം നാ​ട്യാ​ഞ്ജ​ലി ക​ലാ​ക്ഷേ​ത്ര പ​യ്യോ​ളി - വ​ട​ക​ര അ​വ​ത​രി​പ്പി​ച്ച നൃ​ത്താ​ർ​ച്ച​ന, വൈ​കീ​ട്ട് ദീ​പാ​രാ​ധ​ന​ക്കു​ശേ​ഷം ആ​രാ​ധ്യ വാ​മേ​ഷ്, അ​പ​ർ​ണ വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യം, ശ്രീ​ഹ​രി നൃ​ത്ത വി​ദ്യാ​ല​യം വെ​സ്റ്റ് ഹി​ൽ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​സ​ന്ധ്യ എ​ന്നി​വ ന​ട​ന്നു.