ലോട്ടറി ടിക്കറ്റ് മോഷ്ടാവിനെ പിടികൂടി
1594175
Wednesday, September 24, 2025 5:35 AM IST
കൊയിലാണ്ടി: ബംപര്‍ ലോട്ടറി മോഷ്ടിച്ച ആളെ പിടികൂടി. കഴിഞ്ഞ ദിവസം കൊയിലാണ്ടി ബസ് സ്റ്റാന്റിലെ വി.കെ. ലോട്ടറി സ്റ്റാളില്‍ നിന്നും ഓണം ബംപര്‍ മോഷ്ടിച്ച കാസര്‍കോട് നെല്ലിക്കുന്ന് ജുമാഅത്ത് പള്ളിക്കു സമീപം പുതിയവളപ്പില്‍ അബ്ബാസി (59)നെയാണ് കൊയിലാണ്ടി പോലീസ് കാസര്‍കോടുനിന്നും പിടികൂടിയത്.
കഴിഞ്ഞ ദിവസം വി.കെ. ലോട്ടറിയില്‍ നിന്നും 52 ഓളം ഓണം ബംപര്‍ ടിക്കറ്റുകളാണ് മോഷണം പോയത്.