സംരക്ഷണഭിത്തി നിർമിച്ചു നൽകി
1594053
Tuesday, September 23, 2025 7:04 AM IST
കൂടരഞ്ഞി: തകർന്ന വീഴാനിരുന്ന വീടിന്റെ സംരക്ഷണഭിത്തി നിർമിച്ചു നൽകി. സൗഹൃദ കൂടരഞ്ഞി പ്രവർത്തകർ ചേർന്നാണ് വീട് നിർമിച്ച് നൽകിയത്.
ഈട്ടിപ്പാറ ഭാഗത്ത് വട്ടക്കാന ജോസഫ് എന്നയാളുടെ വീടിന്റെ പിൻഭാഗം കരിങ്കൽ കെട്ടും മണ്ണും ഇടിഞ്ഞ് വീണ് വലിയ അപകടാവസ്ഥയിലായിരുന്നു. അടുക്കളഭാഗം അപകടകരമായി തകർന്ന നിലയിലായിരുന്നു, ഭിത്തികൾക്കും വിള്ളലുകൾ ഉണ്ട്. ഈ ഭീകരമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന ഈ കുടുംബത്തിന് ആശ്വാസമെന്നോണമാണ് സൗഹൃദ കൂടരഞ്ഞി പ്രവർത്തകർ ഒത്തുചേർന്ന് വീട് നിർമിച്ചത്.
അംഗങ്ങളായ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, തോമസ് പോൾ മഴുവഞ്ചേരി, മത്തായി മുള്ളനാനിക്കൽ, സിബി കുഴിവേലിൽ, സോജൻ ചേക്കാക്കുഴി, ജോസ് കുഴുമ്പിൽ, തോമസ് പ്ലാക്കാട്ട്, തോമസ് കുഴിവേലിൽ, ജോസ് വെട്ടിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.