കലുങ്ക് ഉദ്ഘാടനം ചെയ്തു
1594854
Friday, September 26, 2025 4:42 AM IST
താമരശേരി: കാക്കവയൽ പാത്തിപ്പാറ നിലമ്പൂർക്കാട് കലുങ്കിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു.
വാർഡ് മെമ്പർ ഡെന്നി വർഗീസ് അധ്യക്ഷത വഹിച്ചു. അന്നമ്മ മാത്യു, എൻ.സി. ബേബി, പുഷ്പരാജൻ, ജോജി തൊണ്ടംകുളം, അഷറഫ്, ബെന്നി കാക്കവയൽ, ചാണ്ടി തൊണ്ടംകുളം എന്നിവർ പ്രസംഗിച്ചു.