ബസ് കവലയിൽ നിർത്തി യാത്രക്കാരെ കയറ്റുന്നത് അവസാനിപ്പിക്കണമെന്ന്
1594852
Friday, September 26, 2025 4:42 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിൽ നിരന്തരമായി അനുഭവപ്പെടുന്ന ഗതാഗത തടസത്തിന് പരിഹാരം കാണുന്നതിനായി ബസ് സ്റ്റാൻഡിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കും കായണ്ണ ഭാഗത്തേക്കും പുറപ്പെടുന്ന ബസുകൾ നിലവിൽ ബാലുശേരിക്കു പോകുന്ന റോഡ് ജംഗ്ഷനിൽ നിർത്തി യാത്രക്കാരെ കയറ്റുന്ന രീതി നിർത്തലാക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഇതിനു പകരമായി ഹൈസ്കൂൾ റോഡിന് സമീപമായി നിർമിച്ചിട്ടുള്ള ബസ് സ്റ്റോപ്പിന് എതിർ ഭാഗത്ത് നിർത്തി യാത്രക്കാരെ കയറ്റണം. അതിനായി ഇവിടെ ബസ് സ്റ്റോപ്പ് അനുവദിക്കാൻ വാഹന വകുപ്പും പോലീസും നടപടി സ്വീകരിക്കണം.
അതുപോലെ കോഴിക്കോട് കായണ്ണ ഭാഗത്തു നിന്നുവരുന്ന ബസുകൾ ഹൈസ്കൂളിന് സമീപം പഞ്ചായത്ത് നിർമിച്ചിട്ടുള്ള ബസ് സ്റ്റോപ്പിന് സമീപത്തുതന്നെ യാത്രക്കാരെ ഇറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ പ്രേമൻ, പി.ടി തോമസ്, ഗോപിനാഥൻ, വിനു മ്ലാക്കുഴിയിൽ, കുട്ട്യാലി കുനിയിൽ, ഗോപാലൻ മണ്ടോപ്പാറ എന്നിവർ പ്രസംഗിച്ചു.