എൻജിഒ അസോസിയേഷൻ യാത്രയയപ്പ് നൽകി
1594051
Tuesday, September 23, 2025 7:04 AM IST
കോഴിക്കോട്: സർവീസിൽ നിന്ന് വിരമിച്ചവർക്കും ഗസറ്റഡ് തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച ജീവനക്കാർക്കും എൻജിഒ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയപ്പ് നൽകി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു.
എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി അധ്യക്ഷനായി. ഡിസിസി ട്രഷറർ പി. രാജേഷ് കുമാർ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ, നിസാർ പുനത്തിൽ, കരിപ്പാല ബാബു, സെറ്റോ ജില്ലാ ചെയർമാൻ സിജു കെ. നായർ, എസ്ഇയു ജില്ലാ പ്രസിഡന്റ് ഹനീഫ പനായി എന്നിവർ പ്രസംഗിച്ചു.