വിധവാ സംഗമവും നവോമി കൂട്ടായ്മ രൂപീകരണവും സംഘടിപ്പിച്ചു
1594611
Thursday, September 25, 2025 5:23 AM IST
കോഴിക്കോട്: ജീവിതപങ്കാളിയെ നഷ്ടപ്പെട്ടവരുടെയും ഏകസ്ഥരുടെയും സംഗമം ചെറുവണ്ണൂര്‍ തിരുഹൃദയ ഇടവകയില്‍ നടത്തി. വെനറിനി സിസ്റ്റേഴ്സിന്റെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജിജു പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വെനറിനി കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ മദര്‍ സിസി എംപിവി ഉദ്ഘാടനം ചെയ്തു.
ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ബ്രിജിത് സമ്മാനദാനം നടത്തി. രൂപതാ കുടുംബസമിതി ആനിമേറ്റര്‍ സിസ്റ്റര്‍ ആല്മ എസി, സഹവികാരി ഫാ. ജെര്‍ലിന്‍ ജോര്‍ജ്, വൈസ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഷെറിന്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ബൈജു തോമസ്, സിസിലി, കുടുംബസമിതി കോ ഓര്‍ഡിനേറ്റര്‍ ഷാജി, ലിസ ഷാജി, റോസ്മേരി എന്നിവര്‍ പ്രസംഗിച്ചു.
നവോമി കൂട്ടായ്മയുടെ രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ ബ്രിജീലിയ ബിഎസ് സെമിനാര്‍ നയിച്ചു. നവോമി കൂട്ടായ്മ ഭാരവാഹികളായി ഷൈലജ എബ്രഹാം -പ്രസിഡന്റ്, റോസ്മേരി - വൈസ് പ്രസിഡന്റ്, സിസിലി ജോണ്‍ - സെക്രട്ടറി, മാറ്റി സന്തോഷം - ട്രഷറര്‍, ട്രീസ ആല്‍ബര്‍ട്ട്, മേരി ജോര്‍ജ്, സൂസന് പിലാക്കല്‍ -എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.