ആശ്വാസ് പദ്ധതി സഹായം നൽകി
1594050
Tuesday, September 23, 2025 7:04 AM IST
പന്തിരിക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി അംഗങ്ങൾക്ക് മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപ നൽകുന്ന ആശ്വാസ് പദ്ധതിയുടെ 106 -ാമത് സഹായ വിതരണം പന്തിരിക്കരയിൽ നടന്നു.
പന്തിരിക്കര യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന പി.എം. ഗിരീഷ് കുമാറിന്റെ കുടുംബത്തിനാണ് സഹായധനം കൈമാറിയത്. ചടങ്ങിൽ പഴയ കാല വ്യാപാരികളെ ആദരിക്കുകയും ചെയ്തു. പന്തിരിക്കര ടൗണിൽ നടന്ന പരിപാടി ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ആശ്വാസ് ചെയർമാൻ എ.വി.എം കബീർ ധന സഹായ വിതരണം നിർവഹിച്ചു. ജിജി കെ. തോമസ് ആശ്വാസ് വിശദീകരണം നടത്തി.
സലീം രാമനാട്ടുകര, സുരേഷ് ബാബു കൈലാസ്, ഷരീഫ് ചീക്കിലോട്, രാജൻ ഒതയോത്ത്, സി.എം. അഹമ്മദ് കോയ, സാജിദ് ഊരാളത്ത്, മുഹമ്മദ് കിംഗ്സ്, വി.പി. ഇബ്രാഹിം, ശരീഫ് കയനോത്ത്, കെ.ടി. അബ്ദുൾ ലത്തീഫ്, എ.സി. രാമകൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി കെ.എം. അരവിന്ദാക്ഷൻ, ട്രഷറർ എം.സി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.