ഗതാഗതം നിരോധിച്ചു
1594168
Wednesday, September 24, 2025 5:35 AM IST
കോടഞ്ചേരി: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട തലയാട്-മലപുറം-കോടഞ്ചേരി റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ കോടഞ്ചേരി പോലീസ് സ്റ്റേഷന് മുതല്‍ തെയ്യപ്പാറ വരെ ഇന്നു മുതല്‍ ഒക്ടോബര്‍ ആറ് വരെ ഗതാഗതം പൂര്‍ണമായി തടസ്സപ്പെടും.
കോടഞ്ചേരി ഭാഗത്തുനിന്ന് തെയ്യപ്പാറ പോകുന്ന വാഹനങ്ങള്‍ കൈതപ്പൊയില്‍ മലപുറം വഴി തെയ്യപ്പാറക്കും തിരിച്ചും പോകണം. മലപുറത്തുനിന്ന് കോടഞ്ചേരിക്ക് പോകുന്ന വാഹനങ്ങള്‍ എന്‍എച്ച് വഴി കൈതപ്പൊയില്‍-കോടഞ്ചേരി റൂട്ട് തെരഞ്ഞെടുക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കോഴിക്കോട്: പന്നിയങ്കര കെ.പി.കുഞ്ഞിക്കോയ റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്നു മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗതം പൂര്‍ണമായ ി നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.