താമരശേരിയിൽ 2 സ്ഥാപനങ്ങളിൽ മോഷണം
1594846
Friday, September 26, 2025 4:34 AM IST
താമരശേരി: താമരശേരിയിൽ രണ്ടു കടകളിൽ മോഷണം. ചുങ്കത്തെ കെജി സ്റ്റോർ, മാത ഹോട്ടൽ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഈ രണ്ട് സ്ഥാപനങ്ങളും തമ്മിൽ 50 മീറ്റർ അകലം മാത്രമാണുള്ളത്. മാതാ ഹോട്ടലിന്റെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്ത് കടക്കുന്നതിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
താമരശേരി കുന്നുംപുറത്ത് കെ. ജി. ഉണ്ണിയുടെ കെജി സ്റ്റോർ എന്ന കടയിൽ നാലാം തവണയാണ് കള്ളൻ കയറുന്നത്. കടയിൽ ഉണ്ടായിരുന 30 ഓളം മാങ്ങയും, 10 പേക്കറ്റ് സിഗരറ്റും കൈക്കലാക്കി മടങ്ങി.
താമരശേരി അമ്പായത്തോട് സ്വദേശി കൃഷ്ണൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള മാതാ ഹോട്ടലിൽ മൂന്നാം തവണയാണ് കള്ളൻ കയറുന്നത്. ഇന്നലെ പുലർച്ചെ ഹോട്ടലിന്റെ മുൻഭാഗത്തെ ഷട്ടർ തകർത്ത് അകത്തു കയറിയ കള്ളൻ മേശ തുറന്ന് അകത്തുണ്ടായിരുന്നതെല്ലാം വലിച്ചിട്ടു. ്ന മോഷ്ടാവ് മുഖം മറച്ച് ഗ്ലൗസ് ധരിച്ചാണ് എത്തിയത്. കടയുടമകൾ താമരശേരി പോലീസിൽ പരാതി നൽകി.