ദീപിക നമ്മുടെ ഭാഷ പദ്ധതി : കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ
1594157
Wednesday, September 24, 2025 5:09 AM IST
കൂരാച്ചുണ്ട്: ദീപിക നമ്മുടെ ഭാഷ പദ്ധതി കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളില്‍ ആരംഭിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.വിന്‍സെന്റ് കണ്ടത്തില്‍, ദീപിക പത്രം സ്പോണ്സര് ചെയ്ത എല്‍ഐസി ചീഫ് അഡ്വൈസര്‍ ഡോ. കെ.വി. ഡേവിസ് കരുമത്തി എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥി പ്രതിനിധി കെ. ജുല്‍ന ഫാത്തിമയ്ക്ക് പത്രം കൈമാറികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
അധ്യാപകരായ അജയ് കെ.തോമസ്, സീനിയര്‍ അസിസ്റ്റന്റ് ഷിനി സന്തോഷ്, ദീപിക സര്‍ക്കുലേഷന്‍ ഏരിയ മാനേജര്‍ ജോഷി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.