കല്ലാനോട് എൽപി സ്കൂൾ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
1594845
Friday, September 26, 2025 4:34 AM IST
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് എൽപി സ്കൂളിനായി പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
ചടങ്ങിൽ കോർപറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട്, കല്ലാനോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജിനോ ചുണ്ടയിൽ, എൽപി സ്കൂൾ പ്രധാനാധ്യാപിക സ്വപ്ന വർഗീസ്, ഹൈസ്കൂൾ പ്രധാനാധ്യാപകൻ കെ.സി. ബിജു കൊച്ചുവീട്ടിൽ,
ഹയർസെക്കൻഡറി പ്രിൻസിപ്പൽ സജി കരോട്ട്, ട്രസ്റ്റിമാരായ കെ.സി.ജോസ് കാനാട്ട്, തോമസ് നരിക്കുഴി, ജോൺസൺ പറമ്പുകാട്ടിൽ, ജിതിൻ പുളിക്കിൽ എന്നിവർ നേതൃത്വം നൽകി.