സിഗ്നേച്ചര്‍ കാമ്പയിനിന് ജില്ലയില്‍ തുടക്കം
1594056
Tuesday, September 23, 2025 7:04 AM IST
കോഴിക്കോട്: വോട്ട്ചോരി സര്‍ക്കാറിനെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന സിഗ്നേച്ചര്‍ കാന്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കിഡ്സണ്‍ കോര്‍ണറില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.എന്‍. കാരശേരി, യു.കെ. കുമാരന് എന്നിവർ സന്നിഹിതരായിരുന്നു. അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, കെ. ബാലനാരായണന്‍, കെ.എം. അഭിജിത്ത്, വിദ്യാ ബാലകൃഷ്ണന്, പി.എം. അബ്ദുറഹ്മാന്, കെപിസിസി മെമ്പര്‍മാര്‍, ഡിസിസി ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.