കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ജില്ലാ സമ്മേളനം
1594850
Friday, September 26, 2025 4:34 AM IST
പേരാമ്പ്ര: കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്രയിൽ നടന്നു. മുൻ മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ചെറുതും വലുതുമായ അനേകം സഹകരണ സംഘങ്ങളിലെ അസംഘടിതരും അവശരുമായിരുന്ന ജീവനക്കാരെ സംഘടിതരും അവകാശ ബോധമുള്ളവരുമാക്കി പരിവർത്തനം ചെയ്യുന്നതിന് യൂണിയൻ നടത്തിയ ത്യാഗപൂർണമായി ഇടപെടൽ ചരിത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ഇ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.സുനിൽ, കെ. ഷാജി, കെ.പി. സജിത്ത് എന്നിവർ പ്രസംഗിച്ചു.