നെൽ വയലിൽ നേരിട്ടെത്തി കൃഷി അനുഭവം നേടി വിദ്യാർഥികൾ
1594842
Friday, September 26, 2025 4:34 AM IST
മുക്കം: പാഠപുസ്തകങ്ങളിൽ വായിച്ചും അധ്യാപകർ പഠിപ്പിച്ചു നൽകിയതുമായ കാർഷിക അറിവുകൾ നേരിട്ട് അനുഭവിച്ച് മനസിലാക്കുന്നതിനായി വിദ്യാർഥികൾ വയലിലെ ചെളിയിലേക്കിറങ്ങിയത് പുതിയ അനുഭവമായി മാറി. പന്നിക്കോട് എയുപി സ്കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് വയലിലേക്ക് നെൽകൃഷിയെ കുറിച്ച് മനസിലാക്കാൻ പഠനയാത്ര സംഘടിപ്പിച്ചത്.
സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരിയുടെ എരഞ്ഞിമാവിലെ വയലിലെത്തിയ വിദ്യാർഥികൾ കർഷക തൊഴിലാളികളിൽ നിന്ന് വിത്ത് വിതക്കൽ, ഞാറ് നടൽ, കൊയ്ത്ത് തുടങ്ങിയവയെല്ലാം ചോദിച്ചും കണ്ടും മനസിലാക്കി.
അധ്യാപകരായ രമ്യ സുമോദ്, ശങ്കരൻ ഇല്ലത്തൊടി,പ്രസാദ് ചെറുവക്കാട്ട്, ബിനു, രമേശ് നങ്ങ്യാലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.