സ്വകാര്യ ബസ് ചെളിയിൽ താഴ്ന്നു
1594055
Tuesday, September 23, 2025 7:04 AM IST
കോടഞ്ചേരി: കോടഞ്ചേരി -കൂടത്തായി റോഡിൽ കാഞ്ഞിരാട് സാംസ്കാരിക നിലയത്തിന് സമീപം ബസ് റോഡ് സൈഡിൽ താഴ്ന്നു. തുഷാരഗിരിയിൽ നിന്നും താമരശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ താഴ്ന്ന് പോവുകയായിരുന്നു.
ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡിന്റെ ഒരു ഭാഗത്ത് കാന കീറി പൈപ്പിടുന്ന ജോലി നടക്കുന്നുണ്ട്. ഇവിടെയാണ് ബസ് താഴ്ന്നത്. യാതൊരുവിധ സുരക്ഷാ ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. യാത്രക്കാരെ പിന്നീട് മറ്റു വാഹനത്തിൽ കയറ്റി വിട്ടു.