ജനജാഗ്രതാ സമിതി യോഗം ചേര്‍ന്നു
1594173
Wednesday, September 24, 2025 5:35 AM IST
തിരുവമ്പാടി: മനുഷ്യ -വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ജനജാഗ്രതാ സമിതി യോഗം പഞ്ചായത്ത് ഹാളില്‍ നടത്തി.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ്, പഞ്ചായത്ത് സെക്രട്ടറി, താമരശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രേം ഷമിര്‍, താമരശ്ശേരി ആര്‍ആര്‍ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഷാജീവ്, നായര്കൊല്ലി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. മണി,
എടത്തറ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.സിനില്‍, കൃഷി ഓഫീസര്‍ മുഹമ്മദ് ഫാസില്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. രാഹുല്‍, വി.രേഷ്മ, കെ.ടി. അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.