കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി
1594172
Wednesday, September 24, 2025 5:35 AM IST
കൊയിലാണ്ടി: വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി. അരങ്ങാടത്ത് മണത്തല വിബീഷിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ് കയറിയത്. കൂട്ടിലുണ്ടായിരുന്ന മൂന്നു കോഴികളെ ഭക്ഷിക്കുകയും അഞ്ചു കോഴികളെ കൊല്ലുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി കോഴിക്കൂട്ടില്‍ നിന്നും വീട്ടുകാര്‍ ഒച്ച കേട്ടിരുന്നു. ഇന്നലെ രാവിലെയാണ് പെരുമ്പാമ്പിനെ കണ്ടത്. പെരുവെണ്ണാമുഴി ഫോറസ്റ്റ് ഓഫിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊയില്‍ക്കാവിലെ ആര്‍ആര്‍ടി പ്രവര്ത്തകന് എത്തി പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലാക്കി കൊണ്ടുപോയി. ഏകദേശം നാല് മീറ്ററോളം നീളമുള്ളതാണ് പെരുമ്പാമ്പ്.