ശ്രീനാരായണഗുരു സമാധിദിനാചരണം
1593763
Monday, September 22, 2025 6:24 AM IST
കൊല്ലം: സംഘർഷങ്ങളും ഏറ്റുമുട്ടലുകളുമില്ലാതെ എല്ലാ വിധ വിഭാഗീയതകൾക്കും അതീതമായി സാഹോദര്യവും സമത്വവും ശാന്തി മന്ത്രമായി ശ്രീനാരായണ ഗുരു തലമുറകൾക്ക് കൈമാറുകയായിരുന്നുവെന്ന് കൊല്ലം എസ്എൻഡിപിയൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ. 98-ാമത് മഹാസമാധി ദിനാചരണം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ ,
കൊല്ലം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ, ഷീലാ നളിനാക്ഷൻ, അനൂപ് എം.ശങ്കർ , അഡ്വ.കെ.ധർമരാജൻ, നേതാജി രാജേന്ദ്രൻ , ബി.പ്രതാപൻ ,ഷാജി ദിവാകർ , പുണർതം പ്രദീപ്, അഡ്വ. എസ്. ഷേണാജീ, എം.സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.