വളര്‍ത്തുനായയെ വിഴുങ്ങാന്‍ ശ്രമിച്ച പെരുമ്പാമ്പിനെ പിടികൂടി
1594271
Wednesday, September 24, 2025 6:40 AM IST
തെന്മല : വളര്‍ത്തു നായയെ വിഴുങ്ങാന്‍ ശ്രമിക്കുന്നതിനിടെ കൂറ്റന്‍ പെരുമ്പാമ്പ് ആര്‍ആര്‍ടി സംഘത്തിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം തെന്മല തടി ഡിപ്പോയ്ക്കു സമീപത്തായിരുന്നു സംഭവം.
ഡിപ്പോയ്ക്കു സമീപത്തെ വീട്ടിലെ നായയുടെ കുരകേട്ട് ഓടിയെത്തിയ വീട്ടുകാരാണ് പെരുമ്പാമ്പിനെ കാണുന്നത്.
ഉടന്‍ തെന്മല ആര് ആര് ടിയെ വിവരം അറിയിക്കുകയായിരുന്നു. ആര്‍ആര്‍ടിയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ സംഘം പാമ്പിനെ പിടികൂടി.