കർഷക കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം സമ്മേളനം
1593989
Tuesday, September 23, 2025 6:04 AM IST
ആയൂർ: ഇടമുളയ്ക്കൽ മണ്ഡലം കർഷകകോൺഗ്രസ് പ്രവർത്തകയോഗം പെരുങ്ങള്ളൂരിൽ നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ഡാനിയേൽ ഉദ്ഘാടനം ചെയ്തു.
കർഷകർ അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളിൽ മുഖ്യമായത് വന്യമൃഗശല്യം, കാട്ടുപന്നിയുടെ ശല്യം എന്നിവ വർധിച്ചുവരികയാണെന്നും റബറിനും മറ്റ് കാർഷികവിളകൾക്കും നാശനഷ്ടം സംഭവിക്കുന്നതിനൊപ്പം ദിനംപ്രതി വിലകുറയുന്നതിനാൽ കർഷകർ ക്യഷി ഉപേക്ഷിക്കുകയാണെന്നുംവിളക്കുപാറ ഡാനിയേൽ പറഞ്ഞു.
യോഗത്തിൽ റിനോഷ് ജോൺസൺ കളപ്പിലായെ കർഷകകോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തു. റോയി കളപ്പില, കുഞ്ഞുമോൻ പണിക്കർ, ബേബി പൊയ്കവിള, തോമസ് മാത്തൻ, ജോജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.