റബർമരത്തിൽ ചങ്ങലയിലിട്ട നിലയിൽ അജ്ഞാത മൃതദേഹം
1594087
Tuesday, September 23, 2025 10:13 PM IST
പുനലൂർ: മുക്കടവിൽ റബർതോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈ കാലുകൾ ചങ്ങലയ്ക്ക് ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഇന്നലെ ഉച്ചയോടെ കാന്താരി ശേഖരിക്കാൻ ഇവിടെയെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.
പുനലൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. റബർ തോട്ടം ഒഴിഞ്ഞ ഭാഗത്താണ്. മുക്കടവ് ജംഗ്ഷനു സമീപത്തുള്ള ഉയർന്ന മേഖലയിൽ ടാപ്പിംഗ് ഇല്ലാതിരുന്ന തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പുരുഷന്റേതാണോ സ്ത്രീയുടെതാണോ മൃതദേഹമെന്നു സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.