വെട്ടിക്കവല പെരുംകുഴി ഓർത്തഡോക്സ് പള്ളി വജ്ര ജൂബിലി ആഘോഷിച്ചു
1594237
Wednesday, September 24, 2025 6:26 AM IST
കൊട്ടാരക്കര : വെട്ടിക്കവല പെരുംകുഴി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് അധ്യക്ഷത വഹിച്ചു.
ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് നിർവഹിച്ചു. വികാരി എ.ജെ. ശമുവേൽ റമ്പാൻ, ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ ഡോ.എം. കെ.പി. റോയി, ട്രഷറർ ബിജു.എം.ജോൺ, എം .തോമസ്, ബിജോയ് തങ്കച്ചൻ, ഫാ.ജോസഫ് ജോർജ് എന്നിവർ പ്രസംഗിച്ചു.
വിദ്യാഭാസ സ്കോളർഷിപ്പ്, ചാരിറ്റി വിതരണം, മുൻ വികാരിമാരെയും 75 വയസുകഴിഞ്ഞ മാതാപിതാക്കളെയും ആദരിക്കൽ എന്നിവയും നടന്നു.