ബൈക്ക് ഭിത്തിയിലിടിച്ച് ഗൃഹനാഥൻ മരിച്ചു
1594088
Tuesday, September 23, 2025 10:13 PM IST
ചവറ: ദേശീയപാതയിൽ നീണ്ടകര എഎംസി മുക്കിന് സമീപം ബൈക്ക് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഗൃഹനാഥൻ മരിച്ചു.
ചവറ കൊറ്റൻകുളങ്ങര പഞ്ചായത്ത് ഓഫീസിനു വടക്ക് മുരുകാലയത്തിൽ പരമേശ്വരൻ പിള്ള - കമലാദേവി ദമ്പതികളുടെ മകൻ പ്രകാശ് (50) ആണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകവേ ചവറ പാലത്തിനു തെക്ക് എഎംസി മുക്കിന് സമീപം വേണ്ടത്ര വെളിച്ചമില്ലാത്ത സ്ഥലത്ത് വച്ച് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു.
മണിക്കൂറുകളോളം യുവാവിന്റെ മൃതദേഹം റോഡിൽ കിടന്നുവെന്നാണ് വിവരം. ഭാര്യ : ഗീതാകുമാരി. ഏക മകൻ പ്രണവ്.