വഴിയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു
1593999
Tuesday, September 23, 2025 6:04 AM IST
കുണ്ടറ : ബസിൽ കയറാനായി എതിർസൈഡിൽനിന്ന് അശ്രദ്ധയോടെ റോഡിന് കുറുകെ ചാടിയ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വണ്ടികൾ കൂട്ടിയിടിച്ചു.നെടുമ്പായിക്കുളം ജംഗ്ഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 നായിരുന്നു അപകടം.
കുണ്ടറയിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ സ്വിഫ്റ്റ് കാറിന്റെ മുൻപിലൂടെ ഒരു യാത്രക്കാരൻ കൊല്ലം ബസിൽ കയറാനായി പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു .
യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കാർ സഡൻ ബ്രേക്ക് ഇട്ടതോടെ പിന്നാലെ വന്ന ഒാമ്നിയും ബൈക്കും കാറിന് പിന്നിൽ ഇടിച്ചു. ബൈക്ക് യാത്രികൻ ഇടത്തേക്ക് മറിഞ്ഞു വീണതിനാൽ എതിരെ വന്ന ബസിനടിയിൽപ്പെടാതെ രക്ഷപ്പെട്ടു.