മെഡിക്കൽ ക്യാമ്പ് 28ന്
1593991
Tuesday, September 23, 2025 6:04 AM IST
അഞ്ചൽ : തുമ്പോട് സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയും അഞ്ചൽ ലയൺസ് ക്ലബും സംയുക്തമായി 28ന് രാവിലെ ഒന്പതുമുതൽ തുമ്പോട് സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ മെഗാ മെഡിക്കൽ ക്യാന്പ് നടത്തും.
ജനറൽ മെഡിസിൻ, ജനറൽ സർജൻ, അസ്ഥി രോഗം, മൂത്രാശയ രോഗങ്ങൾ,ശ്വാസകോശ രോഗങ്ങൾ,ഗൈ നക്കോളജി, അലർജി, ശിശു രോഗങ്ങൾ,ഇ എൻ റ്റി , കണ്ണ്, പല്ല് എന്നീ വിവിധ വിഭാഗങ്ങളിലായി വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.കൂടാതെ ക്യാമ്പിൽ വച്ച് ചെയ്യുന്ന ലാബ് ടെസ്റ്റുകളും പൂർണമായും സൗജന്യമാണ്.ഇതുമായി ബന്ധപ്പെട്ടു എഴുതി നൽകുന്ന ലാബ് ടെസ്റ്റുകൾക്ക് ലാബുകളിൽ 50 മുതൽ 70 ശതമാനം വരെ ഡിസ്കൗണ്ട് നൽകും. സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ മുൻകൂറായി രജിസ്റ്റർ ചെയ്യുവാൻ 7356144276, 9048803023 ,88916 02986 എന്നീ നന്പറുകളിൽ വിളിക്കുക.