ഓട്ടോ ബ്രേക്കിട്ടപ്പോൾ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു
1594670
Thursday, September 25, 2025 10:21 PM IST
കുണ്ടറ: ഓട്ടോറിക്ഷ ബ്രേക്കിട്ടപ്പോൾ തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുളവന കൊല്ലൂർകൊണം ജയന്തി കോളനിയിൽ വിജയകുമാരി (50) ആണ് മരിച്ചത്.
ആശുപത്രിമുക്ക് എസ്ബിഐ ബാങ്കിന് മുന്നിൽ ഇന്നലെ രാവിലെ 11.30 ഓടെ ആയിരുന്നു അപകടം. ആശുപത്രിമുക്ക് ഭാഗത്തു നിന്നും കാഞ്ഞിരകോട് താലൂക്ക് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഓട്ടോ എസ്ബിഐ ബാങ്കിന് മുന്നിൽ വച്ച് മുൻപേ പോയ ഇന്നോവയിൽ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടപ്പോൾ വിജയകുമാരി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
പിന്നാലെ ഓട്ടോ അവരുടെ മുകളിലേക്ക് മറിഞ്ഞു. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.