ജില്ലയിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും: മന്ത്രി ബാലഗോപാല്‍
1594241
Wednesday, September 24, 2025 6:26 AM IST
കൊല്ലം: ജില്ലയില്തുടരുന്ന വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലയുടെ ചുമതലയുമുള്ള മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്കി. നിര്മാണപ്രവര്ത്തനപുരോഗതി വിലയിരുത്താനായി ചിന്നക്കട പൊതുമരാമത്ത് വിശ്രമമന്ദിരത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിലവാരമുറപ്പാക്കിയുള്ള പദ്ധതിപൂര്ത്തീകരണത്തിനു പ്രാമുഖ്യം നല്കുമെന്നു മന്ത്രി വ്യക്തമാക്കി. കെഎസ് ആര്‍ടിസി ബസ് സ്റ്റേഷന് നിര്‍മാണത്തിനുള്ള നടപടികളാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം, പിഎസ് സി ഓഫീസ്, ഉമ്മന്നൂര്‍, കരീപ്ര, എഴുകോണ്‍ വില്ലേജ് ഓഫീസുകള്‍ എന്നിവയുടെ നിര്മാണഘട്ടപുരോഗതിയും വിലയിരുത്തി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, എഡിഎം ജി.നിര്‍മല്‍ കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ആര്. ബീനാറാണി, തഹസില്‍ദാര്‍ ജി. വിനോദ് കുമാര്‍തുടങ്ങിയവര്‍ പങ്കെടുത്തു.