സമരം രാഷ്്ട്രീയ പാർട്ടികൾ ഏറ്റെടുക്കാത്തത് ലജ്ജാകരം: ബാബു പാക്കനാർ
1594006
Tuesday, September 23, 2025 6:04 AM IST
ചാത്തന്നൂർ: സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കാത്തത് ലജ്ജാകരമാണെന്ന് കവി ബാബു പാക്കനാർ .സമരങ്ങളാണ് നാടിനെ പുരോഗതിയിലേയ്ക്ക്മാറ്റിയിട്ടുള്ളത്.
ചാത്തന്നൂർ തിരുമുക്കിൽ അശാസ്ത്രീയമായ അടിപ്പാത നിർമാണത്തിനെതിരെ നടക്കുന്ന റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരവൂർ പ്രൊട്ടക്ഷൻ ഫോറം ചെയർമാൻ അഡ്വ.സത്ജിത്ത് അധ്യക്ഷത വഹിച്ചു ചാത്തന്നൂർ വികസന സമിതിയംഗം തൗഫീക്ക്ചാത്തന്നൂർ അഞ്ചാം ദിവസം സത്യഗ്രഹമനുഷ്ടിച്ചു. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ ,സെന്റ് ജോർജ് യു പിഎസ് ഹെഡ്മാസ്റ്റർ ബെനിൽ മാത്യൂ,ചാത്തന്നൂർ വികസന സമിതി ചെയർമാൻ.ജി.രാജശേഖരൻ, ജി.പി.രാജേഷ്, സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ, ഷിബിനാഥ് ,രാജൻ തട്ടാമല ,പരവൂർക്കാർ കൂട്ടായ്മയുടെ സന്തോഷ് പാറയിൽക്കാവ് എന്നിവർ പ്രസംഗിച്ചു.
റിലേ സത്യഗ്രഹ സമരത്തിന്റെ ആറാം ദിവസമായ ഇന്ന് ചാത്തന്നൂർ വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും സെന്റ് ജോർജ് യുപിഎസ് പിടിഎ പ്രസിഡന്റുമായ അനസ് സത്യഗ്രഹമനുഷ്ടിക്കും.സെന്റ് ജോർജ് യുപിഎസ് ഹെഡ്മാസ്റ്റർ ബെനിൽ മാത്യൂ രാവിലെ 10ന് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യും.
പിന്തുണയുമായി കൂടുതൽ സംഘടനകൾ
ചാത്തന്നൂർ: തിരുമുക്കിലെ അശാസ്ത്രീയമായ അടിപ്പാതനിർമാണത്തിനെതിരെ തിരുമുക്ക് അടിപ്പാത സമര സമിതി നടത്തുന്ന റിലേ സത്യഗ്രഹത്തിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ രംഗത്ത് എത്തുന്നു.
സാംസ്കാരിക പ്രസ്ഥാനമായ ഇപ്റ്റ, കേരള മഹിളാസംഘം, ഐഎൻടിയുസി, തിരുമുക്കിലെ ഓട്ടോറിക്ഷ തൊഴിലാളി സംഘടന തുടങ്ങിയവ തുടർന്നുള്ള ദിവസങ്ങളിൽ റിലേസത്യഗ്രഹത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.