കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്കിന് എക്സലൻസ് അവാർഡ്
1593993
Tuesday, September 23, 2025 6:04 AM IST
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ സവീസ് സഹകരണ ബാങ്കിനു 2024-25 സാമ്പത്തിക വഷത്തെ പ്രവത്തന മികവിന്റെ അടിസ്ഥാനത്തിൽ ജില്ലാതലത്തിൽ എക്സലൻസ് അവാർഡ് ലഭിച്ചു. അടുത്തമാസം ഏഴിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ബി.രാജീവ് മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും.
ബാങ്കിലെ നിക്ഷേപം, വായ്പ, വായ്പ കുടിശിക, സാമ്പത്തിക ഭദ്രത, ഓഡിറ്റ് റിപ്പോർട്ട ,അറ്റലാഭം, സഹകാരികളോടുള്ള സമീപനം, മെഡിക്കൽലബ്, ആംബുലൻസ് സർവീസ്, വളംഡിപ്പോ, നീതിസ്റ്റോർ തുടങ്ങിയ അനുബന്ധ സംരംഭങ്ങളുടെ മികവ് എന്നിവയാണു കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്കിനെ തെരഞ്ഞെടുക്കാൻ കാരണമായത്.