കർഷക തൊഴിലാളി പെൻഷൻ നിഷേധിച്ചത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1594235
Wednesday, September 24, 2025 6:26 AM IST
കൊല്ലം : കർഷക തൊഴിലാളി ക്ഷേമനിധിയിൽ 28 വർഷം അംഗമായിരിക്കുകയും 60 വയസു വരെ കുടിശിക ഇല്ലാതെ അംശാദായം അടയ്ക്കുകയും ചെയ്ത അംഗത്തിന് ക്ഷേമനിധി പെൻഷൻ നിഷേധിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് കൊല്ലം കോർപറേഷനോട് വിശദീകരണം തേടി മുനുഷ്യാവകാശ കമ്മീഷൻ. മുനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീതയുടേതാണ് നടപടി.
അംഗങ്ങൾക്കുള്ള പെൻഷൻ നൽകുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണെന്ന ക്ഷേമനിധി ബോർഡ് സെക്രട്ടറിയുടെ വിശദീകരണത്തിെ െ ന്റ അടിസ്ഥാനത്തിലാണ് കമ്മീഷ ന്റെ ഉത്തരവ്.
താൻ ക്ഷേമനിധിയിൽ ചേരുന്നതിന് മുമ്പോ 2016 വരെയോ പെൻഷൻ നൽകാൻ യാതൊരു മാനദണ്ഡവും ഉണ്ടായിരുന്നില്ലെന്നും തനിക്ക് അടച്ച പണം പോലും കിട്ടിയില്ലെന്നും പരാതിക്കാരി അറിയിച്ചിരുന്നു. ഭർത്താവിന് ചെറിയ പെൻഷൻ ലഭിക്കുന്നുണ്ടെന്ന പേരിലാണ് തനിക്ക് പെൻഷൻ നിഷേധിച്ചതെന്നും പരാതിക്കാരിയായ ശാസ്താംകോട്ട സ്വദേശിനി അമ്മിണിക്കുട്ടി കമ്മീഷനെ അറിയിച്ചു.