ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഗൂഢതന്ത്രമാണ് കേന്ദ്രസർക്കാർ ആസൂത്രണം ചെയ്യുന്നത്: വി.എസ്. ശിവകുമാർ
1594001
Tuesday, September 23, 2025 6:04 AM IST
കൊല്ലം: ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ഗൂഢതന്ത്രമാണ് കേന്ദ്ര സർക്കാരും അതിനു നേതൃത്വം നൽകുന്ന ബി ജെ പി യും ആസൂത്രണം ചെയ്യുന്നതെന്നു കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ് ശിവകുമാർ അഭിപ്രായപ്പെട്ടു.
അതിന്റെ ഭാഗമാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്ന വോട്ട് കൊള്ള അഥവാ വോട്ട് ചോരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ വോട്ട് കൊള്ളയ്ക്കെതിരേ ഡി സി സി യുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സിഗ്നേച്ചർ കാംപെയിൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ശിവകുമാർ.
ഡി സി സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദുകൃഷ്ണ, കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ നേതാക്കളായ എ.കെ ഹഫീസ്, സുരജ് രവി, കെ.ബേബിസൺ, എസ്.വിപിന ചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, കൃഷ്ണവേണി ശർമ്മ, സി.ആർ. നജീബ്, കെ.കെ സുനിൽ കുമാർ, ആദിക്കാട് മധു, ബി.തൃദീപ് കുമാർ, വാളത്തുഗൽ രാജഗോപാൽ, ജി.ജയപ്രകാശ്, സേതുനാഥപിള്ള ,എം.എം .സഞ്ജീവ്കുമാർ,ആനന്ദ് ബ്രഹ്മാനന്ദ്, ഡി.ഗീതാകൃഷ്ണൻ, പ്രാക്കുളംസുരേഷ്, മേച്ചേഴത്ത്ഗിരീഷ്, എം. നാസർ , എസ്.എഫ്.യേശുദാസൻ, ജി.ആർ .കൃഷ്ണകുമാർ, ശോഭ സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു