കോഴിമുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് ആദിച്ചനല്ലൂർ ഗ്രാമം
1594238
Wednesday, September 24, 2025 6:26 AM IST
കൊട്ടിയം: കോഴിമുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുവാൻ ഒരു ഗ്രാമം ഒരുങ്ങുന്നു. കോഴിമുട്ട ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കുന്ന ഗുണങ്ങൾ സാധാരണക്കാരിൽ എത്തിക്കുക, ഓരോ കുടുംബവും അവർക്കാവശ്യമായ കോഴിമുട്ട സ്വന്തം വീട്ടിൽ തന്നെ ലഭിക്കുന്നതിനായി ആദിച്ചനല്ലൂർ പഞ്ചായത്തിലെ പതിനാറാം വാർഡിലെ മുഴുവൻ വീടുകളിലും അഞ്ചു കോഴി കുഞ്ഞുങ്ങൾ വീതമുള്ള ഓരോ യൂണിറ്റ് എന്ന പദ്ധതി ആരംഭിച്ചിരിക്കുകയാണ്.
അടുക്കള മുറ്റത്തെ കോഴി വളർത്തൽ എന്ന ആദിച്ചനല്ലൂർ പഞ്ചായത്തി െ ന്റ പദ്ധതിപ്രകാരമാണ് ഇത്. ഓരോ റേഷൻ കാർഡിനും അഞ്ച് കോഴി കുഞ്ഞുങ്ങളടങ്ങുന്ന ഒരു യൂണിറ്റ് വീതമാണ് നൽകിയിരിക്കുന്നത്.
പഞ്ചായത്തിലെ 16-ാം വാർഡിൽ നടപ്പാക്കിയ ഈ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു നിർവഹിച്ചു. സിഡിഎസ് അംഗം ആർ. കലജാദേവി, ആർ. രമേശൻ, ശിവദാസൻ പിള്ള, ഇബ്രാഹിംകുട്ടി എന്നിവർ പ്രസംഗിച്ചു.