തിരുമുക്കിലെ അശാസ്ത്രീയമായ അടിപ്പാത : വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങൾ സമരത്തിന്റെ ഭാഗമാകണം: ബെനിൽ മാത്യു
1594234
Wednesday, September 24, 2025 6:26 AM IST
ചാത്തന്നൂർ: തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാതയ്ക്കെതിരെ നടക്കുന്ന സമരത്തിൽ യുവജനങ്ങളും വിദ്യാർഥികളും അണിചേരണമെന്ന് സെന്റ് ജോർജ്ജ് യുപിഎസ് ഹെഡ്മാസ്റ്റർ ബെനിൽ മാത്യൂ. തിരുമുക്കിൽ നടന്നുവരുന്ന റിലേ സത്യഗ്രഹത്തി െ ന്റ ആറാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസന സമിതി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എൻ. അനിൽകുമാർ അധ്യക്ഷതവഹിച്ചു. സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ, ചാത്തന്നൂർ വികസന സമിതി ചെയർമാൻ. ജി. രാജശേഖരൻ, കൺവീനർ ജി.പി.രാജേഷ്, വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ യൂണിറ്റ് സെക്രട്ടറി എസ്. ബിനു, പരവൂർ യുവജന കൂട്ടായ്മയുടെ ഷിബിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
ചാത്തന്നൂർ വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും സെന്റ് ജോർജ്ജ് യു പി.എസ് പിടിഎ പ്രസിഡന്റ ുമായ അനസ് ആണ് ആറാം ദിവസം സത്യഗ്രഹം അനുഷ്ടിച്ചത് സത്യഗ്രഹ സമരത്തി െ ന്റ ഏഴാം ദിവസമായ ഇന്ന് സാംസ്കാരിക പ്രസ്ഥാനമായ ഇപ്റ്റയുടെ നേതൃത്വത്തിലാണ് റിലേ സത്യഗ്രഹം നടക്കുക.
ഇപ്റ്റയുടെ ചാത്തന്നൂർ മേഖലാ വൈസ് പ്രസിഡന്റ് ആർ.രാജേന്ദ്രൻ സത്യഗ്രഹം അനുഷ്ടിക്കും. ഇപ്റ്റ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.എസ്. ഷൈൻ ഇന്ന് രാവിലെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.