അമൃതാനന്ദമയി മഠം 6000 ശൗചാലയങ്ങൾ നിർമിച്ചു നൽകും
1594240
Wednesday, September 24, 2025 6:26 AM IST
കൊല്ലം: അമൃതാനന്ദമയിയുടെ എഴുപത്തിരണ്ടാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയി മഠം കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 6000 നിർധന കുടുംബങ്ങൾക്ക് സൗജന്യമായി ശൗചാലയങ്ങൾ നിർമിച്ച് നൽകും. മഠത്തി ന്റെ അമലഭാരതം പദ്ധതിയുടെ ഭാഗമായാണ് ഈ ബൃഹദ് സംരംഭം. ഇന്ത്യയിലുടനീളം വെളിയിട വിസർജന വിമുക്ത ഗ്രാമങ്ങൾ യാഥാർഥ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മഠത്തി െന്റ ഗ്രാമീണ ശാക്തീകരണ പദ്ധതിയായ അമൃത സെർവിലൂടെ ഇതിനോടകം രാജ്യത്തെ നിരവധി ഗ്രാമങ്ങളിൽ ആയിരക്കണക്കിന് ശൗചാലയങ്ങൾ നിർമിച്ചു കഴിഞ്ഞു. സ്ത്രീകളുടെ വ്യക്തിപരമായ ശാക്തീകരണവും സുരക്ഷയും ഒരുപോലെ ലക്ഷ്യമിട്ട് അവർക്ക് കെട്ടിട നിർമാണത്തിൽ (മേസ്തിരിപ്പണിയിൽ) ആവശ്യമായ നൈപുണ്യ പരിശീലനവും മഠം നൽകിവരുന്നുണ്ട്.
ഈ പ്രവർത്തനങ്ങളുടെ ഫലമായി നിരവധി ഗ്രാമങ്ങൾ വെളിയിട വിസർജന വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 2015-ൽ ഭാരത സർക്കാർ ആവിഷ്കരിച്ച സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയ്ക്ക്, ഗംഗാ നദിയുടെ തീരങ്ങളിൽ ശൗചാലയങ്ങൾ നിർമിക്കുന്നതിനായി 100 കോടി രൂപ സംഭാവന നൽകിയിരുന്നു.