സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
1593992
Tuesday, September 23, 2025 6:04 AM IST
പരവൂർ: നഗരസഭ പുറ്റിങ്ങൽ വാർഡിൽ കുറുമണ്ടൽ ഗവൺമെന്റ് എൽപി സ്കൂളിൽ നിർമിച്ച പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ലഭ്യമായ 17 ലക്ഷത്തിൽപരം രൂപ ചെലവഴിച്ചാണ് മന്ദിരനിർമാണം നടത്തിയത്. ജി.എസ്.ജയലാൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ വച്ച് എൻ.കെ.പ്രേമചന്ദ്രൻ എംപി കെട്ടിട ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൺ പി.ശ്രീജ, വൈസ് ചെയർമാൻ എ. സഫർകയാൽ,വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്. ശ്രീലാൽ, വി. അംബിക, എസ് ഗീത, എ. മിനി, ജെ. ഷെരീഫ്, വാർഡ് കൗൺസിലർ ആർ.എസ്.സുധീർ കുമാർ, അഡ്വ.പി.രാജേന്ദ്ര പ്രസാദ്, നെടുങ്ങോലം രഘു , കെ.സേതുമാധവൻ, ജി.പ്രദീപ്, സ്കൂൾ പ്രധാന അധ്യാപിക ഗായത്രി, എസ്. സുജ തുടങ്ങിയവർ പ്രസംഗിച്ചു.