വൈദ്യുതി തൊഴിലാളികൾ പ്രതിഷേധ ദിനം ആചരിച്ചു
1593990
Tuesday, September 23, 2025 6:04 AM IST
ചാത്തന്നൂർ: ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു)ഡിവിഷൻ കമ്മിറ്റി പുതുച്ചേരിയിൽ നടപ്പാക്കിയവൈദ്യുതി സ്വകാര്യ വത്കരണത്തിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു.വൈദ്യുതി മേഖല അദാനിക്ക് നൽകാനുള്ള നടപടിക്കെതിരെ പുതുച്ചേരി വൈദ്യുതി സ്വകാര്യവത്കരണ വിരുദ്ധ സമരസമിതി രൂപീകരിച്ചാണ് വൈദ്യുത ജീവനക്കാർ ശക്തമായ പ്രക്ഷോഭ സമരത്തിന് രൂപം നല്കിയത്.
പ്രതിഷേധ യോഗം ഡിവിഷൻ പ്രസിഡന്റ് എ.എ. സുനിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അധീന അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം ഷഫീഖ്, സന്തോഷ് ജെറോം, ബി.സുനിൽകുമാർ, ഷാൻ അലിഎന്നിവർ പ്രസംഗിച്ചു. ഡിവിഷൻ പരിധിയിലുള്ള പാരിപ്പള്ളി, കൊട്ടിയം, കണ്ണനല്ലൂർ, മയ്യനാട്, പൂതക്കുളം, പരവൂർ ഓഫീസുകളിലും പ്രതിഷേധ യോഗം സംഘടിപ്പിച്ചു.