തിന്മകളെ ഉടച്ചുവാര്‍ത്ത സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു ശ്രീനാരായണഗുരു: ജസ്റ്റിസ് പി. സോമരാജന്
1593765
Monday, September 22, 2025 6:33 AM IST
പത്തനാപുരം: തിന്മകളെ ഉടച്ചുവാര്‍ത്ത സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു ശ്രീനാരായണഗുരുവെന്ന് കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്മാന് ജസ്റ്റിസ് പി. സോമരാജന്. ഗാന്ധിഭവനില്‍ ശ്രീനാരായണ ഗുരുസമാധി ദിനാചാരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ്എന്‍ ട്രസ്റ്റ് മെമ്പര്‍ കെ. ജയപ്രകാശ് നാരായണന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്. സുവര്‍ണകുമാര്‍ വിശ്വശാന്തി സന്ദേശം നല്കി.
ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന്, കുണ്ടറ സെന്റ് തോമസ് വലിയ പള്ളി വികാരി ഫാ. പി. തോമസ്, തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി പി.ജി. ഷാജിമോന്‍, എം.ടി. ബാവ, പിറവന്തൂര്‍ രാജന്, ഡോ. ഷാഹിദാ കമാല്‍, ബി. ശശികുമാര്‍, ബി. മോഹനന്, ജി. ഭുവനചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.