ഡ്രൈഡേയിൽ മദ്യവില്പന: യുവാവ് അറസ്റ്റിൽ
1593994
Tuesday, September 23, 2025 6:04 AM IST
കൊല്ലം: ഡ്രൈ ഡേയിൽ വിൽപ്പന നടത്തുന്നതിന് വീട്ടിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യവുമായി കുപ്പണ സ്വദേശി ആനന്ദിനെ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി.ശ്രീകുമാറിന്റെനേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ഡ്രൈഡേ കളിൽ സ്ഥിരമായി മദ്യ വില്പന നടത്തിവന്നിരുന്ന ഇയാളെ കഴിഞ്ഞ കുറെനാളായി എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. അര ലിറ്റർ മദ്യത്തിന്റെ 60കുപ്പികളാണ് റെയ്ഡിൽപിടിച്ചെടുത്തത്. കുപ്പണ, അഞ്ചാലുംമൂട്, കടവൂർ, താന്നിക്കമുക്ക് ഭാഗങ്ങളിലായിരുന്നു പ്രധാനമായും മദ്യ വില്പന നടത്തിയിരുന്നത്. ഫോണിൽ ബന്ധപ്പെടുന്നവർക്ക് എത്ര മദ്യം വേണമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ എത്തിച്ചു നൽകാറുണ്ട് എന്നായിരുന്നു ലഭ്യമായ വിവരം.
പ്രിവന്റീവ് ഓഫീസർ സുനിൽ ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലാൽ, അനീഷ്, ജോജോ, ബാലു എസ് സുന്ദർ, തൻസീർ അസീസ്, വനിത സിവിൽ എക്സൈസ് ഓഫീസർ നിജി എന്നിവർ റെയ്ഡിൽ പങ്കെടുത്തു