ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി
1594263
Wednesday, September 24, 2025 6:40 AM IST
കല്ലുവാതുക്കൽ: നടയ്ക്കൽ - വരിഞ്ഞം ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി. ക്ഷേത്രം തന്ത്രിഹോരക്കാട്ടില്ലത്ത് ഈശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ക്ഷേത്രം മേൽശാന്തി കൃഷ്ണകുമാർ, ഭാരവാഹികളായ പി. പുരുഷോത്തമ കുറുപ്പ്, എസ്. സേതുലാൽ, എസ്. ആർ. മുരളീധര കുറുപ്പ്, പുഷ്പചന്ദ്രൻ ഉണ്ണിത്താൻ, കല്ലുവാതുക്കൽ അജയകുമാർ, വിനോദ്, രതീഷ് കുമാർ, വിജയകുമാർ, രാജീവ്, സുനൂ കുമാർ എന്നിവരും മറ്റു ഭക്തജനങ്ങളും പങ്കെടുത്തു. ആഘോഷ പരിപാടികൾ ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിൽ സമാപിക്കും.
നവരാത്രി പൂജകൾ, ദേവി ഭാഗവത പാരായണം, എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണി മുതൽ സമൂഹ ലളിതാസഹസ്രനാമജപം,സംഗീത കച്ചേരി, ഗാനാര്‍ച്ചന, പ്രഭാഷണം, വയലിൻ കച്ചേരി, കുട്ടികളുടെഭജന, കൈകൊട്ടിക്കളി, എന്നിവയും, 30ന് ദുർഗാഷ്ടമി ദിവസം വൈകുന്നേരം ആറിന് പൂജവയ്പ്പ് ചടങ്ങുകളും, ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിൽ രാവിലെ എട്ടു മുതൽ പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം, പൂജകൾക്ക് പുറമെ വൈകുന്നേരം ഏഴിന് സംഗീത കച്ചേരി.