കുളത്തിൽ മുങ്ങി മരിച്ചു
1593813
Monday, September 22, 2025 10:20 PM IST
കൊട്ടാരക്കര: കോട്ടാത്തല തേവർ ചിറയിൽ കുളിക്കാനിറങ്ങിയയാൾ മുങ്ങിമരിച്ചു. കോട്ടാത്ത കാർത്തിക ഭവനിൽ ശിവാനന്ദൻ ആചാരി(60)യാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.
കൊട്ടാരക്കര നിന്നും ഫയർഫോഴ്സ് എത്തി ഇയാളെ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ : ലീല. മക്കൾ: കാർത്തിക, രേവതി. കൊട്ടാരക്കര പോലീസ് കേസെടുത്തു.