പരവൂർ എസ്എൻവി സമാജം ഗുരുസമാധി ദിനം ആചരിച്ചു
1593769
Monday, September 22, 2025 6:33 AM IST
പരവൂർ : എസ്എൻവി സമാജത്തിന്റെ ആഭിമുഖ്യത്തിൽ എസ്എൻവി ഗേൾസ് ഹൈസ്കൂളിലും സമാജം ഓഡിറ്റോറിയത്തിലും 98-മത് ഗുരു മഹാസമാധി ദിനം ആചരിച്ചു. സമാജം പ്രസിഡന്റും സ്കൂൾ മാനേജരുമായ എസ്. സാജൻ സ്കൂൾ അങ്കണത്തിൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
സമാജം സെക്രട്ടറി അഡ്വ. എ. അരുൺലാൽ, ട്രഷറർ ടി.ജി. പ്രതാപൻ,സമാജം ഭരണ സമിതി ഭാരവാഹികൾ, സ്കൂൾ ജീവനക്കാർ, സമാജം അംഗങ്ങൾ, രക്ഷാകർത്താക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. രാവിലെ എട്ടുമുതൽ ഗുരുപൂജ, സമൂഹ പ്രാർഥന ,ഗുരുദേവ പാരായണം ,പായസവിതരണം എന്നിവ നടന്നു.