കൊ​ല്ലം: ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ-​കാ​യി​ക ക​ഴി​വു​ക​ള്‍ വി​പു​ലീ​ക​രി​ക്കാ​ന്‍ ജി​ല്ല ശി​ശു​ക്ഷേ​മ സ​മി​തി ത​യ്യാ​റാ​ക്കി​യ ‘ചൈ​ല്‍​ഡ് ഹ​ബ്' പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ ന​ല്‍​കു​മെ​ന്ന് മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍.

ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ചി​ന്ന​ക്ക​ട ക്രേ​വ​ന്‍ എ​ല്‍​എം​എ​സ്എ​ച്ച്എ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​ജ​യോ​ത്സ​വം പ​രി​പാ​ടി​യി​ല്‍​വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് ദാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശി​ശു​ക്ഷേ​മ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ബ ആ​ന്‍റ് ണി ​അ​ധ്യ​ക്ഷ​യാ​യി. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം എം ​നൗ​ഷാ​ദ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു.