കെ.എം. മാണി കാരുണ്യഭവനം പദ്ധതി; അഞ്ചാമത്തെ വീടിന്റെ താക്കോൽ നൽകി
1594004
Tuesday, September 23, 2025 6:04 AM IST
കൊട്ടാരക്കര: കേരളാ കോൺഗ്രസ് നേതാവും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ സ്മരണാർഥം ജില്ലയിൽ പണി കഴിപ്പിച്ച അഞ്ചാമത്തെ വീടിന്റെ താക്കോൽ പകൽക്കുറി ജിവി എച്ച്എസ്എസ് സ്കൂൾ വിദ്യാർഥിയുടെ കുടുംബത്തിന് നൽകി . അധ്യാപിക ആശാ മാത്യുവാണ് വീട് നിർമിച്ച് നൽകിയത്.
കേരളാ കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ മാണി എം പി താക്കോൽ നൽകി. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അധ്യക്ഷനായിരുന്നു.
നിർമാണ കമ്മിറ്റി കൺവീനർ മാത്യുസാം, ഹൈപ്പവർ കമ്മിറ്റി മെമ്പർ ബെന്നി കക്കാട് , ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സജിജോൺ കുറ്റിയിൽ ,സ്കൂൾ പ്രിൻസിപ്പൽ ജെ സജീന ,മാത്യു കെ. ലുക്ക്, അഡ്വ. അജു മാത്യു പണിക്കർ ,ജോണി ചക്കാലയിൽ, എം .ഹസീന, ക്രിസ്റ്റോ ബാബു, എഴുകോൺ മണ്ഡലം പ്രസിഡന്റ് ജിജുമോൻ മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.