ദന്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
1594440
Wednesday, September 24, 2025 10:14 PM IST
ഓച്ചിറ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദന്പതികൾ മരിച്ചു. മഠത്തിൽകാരാണ്മ മുനീറുൽ ഇഖ്വാൻ ജമായത്ത് പള്ളിക്കു സമീപം ചക്കാലയിൽ, കെ. ജലാലുദീൻ കുഞ്ഞും (81) , റഹിമാബീവി (75) എന്നിവരാണ് മരിച്ചത്.
ചെവ്വാഴ്ച രാത്രി ഒന്പതോടെ കുഴഞ്ഞുവീണ റഹിമാബീവിയെ ചങ്ങൻകുളങ്ങര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാർഡിയോളോജിസ്റ്റിനെ കാണണമെന്നുള്ള വിവരം അറിഞ്ഞപ്പോൾ ജലാലുദിൻകുഞ്ഞു കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 9 .30 ഓടെ ജലാലുദിൻകുഞ്ഞും ചികിത്സയിലായിരുന്ന ഭാര്യ റഹിമാബീവി ഇന്നലെ പുലർച്ചെയും അന്തരിച്ചു. മക്കൾ: സൈനുദ്ദീൻ (ദുബൈ), ബുഷ്റ, നുസ്രത്ത്. മരുമക്കൾ: നസീറ, ഷാജി, ഷാജി.